മകളെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും




ചാലക്കുടി: 11 വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷിച്ചത്. വീണ് പരിക്കേറ്റ് സ്കൂളിൽ പോകാതെ വിശ്രമിക്കുകയായിരുന്ന അതിജീവിതയെ ഭീഷണിപ്പെടുത്തി ലൈംഗീകാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ കോടതി നിർദ്ദേശിച്ചു. പിഴത്തുക ഒടുക്കിയില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. അതിജീവിതയുടെ പുനരധിവാസത്തിനായി  മതിയായ തുക നൽകാൻ ജില്ലാ നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. 2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. മുൻ SI ആയിരുന്ന V. V. വിമൽ, ASI സാജിത, SCPO സിദീജ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ T. ബാബുരാജ് ഹാജരായി. പ്രോസീക്യൂഷൻ നടപടികൾ SCPO സുനിത. A. H, ASI രമേശ്‌ എന്നിവർ ഏകോപിപ്പിച്ചു.


Post a Comment

0 Comments