കെഎസ്എഫ്ഇ ലിമിറ്റഡിൽ പ്ലസ് ടു ഉള്ളവർക്ക് അവസരം | KSFE limited jobs 2023.

 


കെഎസ്എഫ്ഇ ലിമിറ്റഡിൽ ( KSFE- Kerala State Financial Enterprises ) ബിസിനസ് പ്രമോട്ടർ ആകാൻ അവസരം.

കേരളത്തിലാകെ 3000 പേരെയാണ് ആദ്യ ഘട്ടത്തിൽ നിയമിക്കുന്നത്. കെഎസ്എഫ്ഇയുടെ 16 മേഖലാ ഓഫിസുകളുടെ അധീനതയിലായിരിക്കും തിരഞ്ഞെടുത്തവർക്കു പ്രവർത്തിക്കേണ്ടി വരിക.
 കെഎസ്എഫ്ഇ യുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനമായും ചെയ്യേണ്ടി വരിക. താൽക്കാലിക നിയമനമാണ്.

യോഗ്യത: പ്ലസ് ടു

പ്രായം: 20-45.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം തപാലായി അപേക്ഷ സമർപ്പിക്കണം.

ശമ്പളം: ഇൻസെന്റീവ് അടിസ്ഥാനത്തിൽ. യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതം വിശദമായ അപേക്ഷ 2023 ഒക്ടോബർ 10നകം അയയ്ക്കണം. വി ലാസം: കെഎസ്എഫ്ഇ ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത, മ്യൂസിയം റോഡ്, ചെമ്പുക്കാവ് പിഒ, തൃശൂർ-680 020.

Post a Comment

0 Comments