പി.എം കിസാന്‍ ആനുകൂല്യം മുടങ്ങിയവര്‍ക്ക് 30 വരെ അവസരം

 



പി.എം കിസാന്‍ ആനുകൂല്യം മുടങ്ങിക്കിടക്കുന്നവര്‍ക്ക് തുടര്‍ന്നും ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ സീഡിങ്, ഇ - കൈ.വൈ.സി, ഭൂരേഖകള്‍ സമര്‍പ്പിക്കല്‍ എന്നിവ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കണം. പി.എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് സ്വന്തമായോ, അക്ഷയ, ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ, ആധാര്‍ കാര്‍ഡ്, 2018-19 ലെയും അതേ ഭൂമിയുടെ നിലവിലെയും (2023-24) കരമടച്ച രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

 നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. സെപ്റ്റംബര്‍ 30 നകം അപേക്ഷിക്കാത്തവര്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവന്‍ സന്ദര്‍ശിക്കുകയോ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം. ഫോണ്‍: 0487 233329, 2304022, 2964022. ടോള്‍ ഫ്രീ നമ്പര്‍ 1800-425-1661.


Post a Comment

0 Comments