അറ്റകുറ്റപ്പണികള്‍ക്കെത്തിച്ച ടാര്‍ മോഷ്ടിച്ചു. കരാറുകാരനടക്കം 5 പേര്‍ അറസ്റ്റില്‍

 



കൊരട്ടി • പൈപ്പ് ലൈൻ സ്ഥാപിക്കാനായി പൊളിച്ച റോഡിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച 10 ബാരൽ ടാർ മോഷ്ടിച്ച് മറിച്ചുവിറ്റ കേസിൽ കരാറുകാരനടക്കം 5 പേർ പിടിയിൽ. കോൾക്കുന്ന് പള്ളിയിൽ ശ്രീശാന്ത് (37), കാട്ടിക്കരക്കുന്ന് തെക്കേടത്ത് കിരൺ (29), അഷ്ടമിച്ചിറ വെള്ളോളിൽ ശ്യാം (33), പോട്ട് പടിഞ്ഞാറേക്കാരൻ ബിജു (30), വല്ലക്കുന്ന് പള്ളിപ്പാടൻ വിൽസൺ ആന്റണി (55) എന്നിവരെയാണ് എസ്എച്ച്ഒ ബി.കെ. അരുൺ അറസ്റ്റ് ചെയ്തത്.

മുരിങ്ങൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ നിർമാണത്തിനായി പൊളിച്ച ഭാഗങ്ങളുടെ ടാറിങ്ങിനായി എത്തിച്ച ടാർ പ്രതികൾ ഗുഡ്സ് ഓട്ടോയിൽ കടത്തുകയും മറ്റൊരു കരാറുകാരനായ വിൽസൺ ആന്റണിക്കു മറിച്ചു വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഓരോ വീപ്പ ടാറിനും 10,000 രൂപയോളം വിലയുണ്ട്.

Post a Comment

0 Comments