ഏറ്റവും പുതിയ അറിയിപ്പുകള്‍

 

പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം

 അമൃത മഹോത്സവത്തോടനുബന്ധിച്ച് ദേശീയ നേതാക്കള്‍ക്ക് ആദരമര്‍പ്പിക്കുന്നതിന്  ഒക്ടോബര്‍ 2 ന്  പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനും  പ്രസംഗിക്കാനും യുവജനങ്ങള്‍ക്ക് അവസരം.

ജില്ലാ മത്സരത്തില്‍ നെഹ്‌റു യുവകേന്ദ്ര തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് സംസ്ഥാന മത്സരത്തില്‍  പങ്കെടുക്കാം. ഓരോ സംസ്ഥാനത്തു നിന്നും ഒരാള്‍ക്കാണ് അവസരം. ജില്ലാ, സംസ്ഥാനതല പ്രസംഗ മത്സരങ്ങള്‍ വഴിയാണ് പാര്‍ലമെന്റില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരെ തെരഞ്ഞെടുക്കുന്നത്. 2023 ഒക്ടോബര്‍ ഒന്നിന് 18നും 29 വയസ്സിനും പ്രായപരിധിയിലുള്ള തൃശ്ശൂര്‍ സ്വദേശികള്‍ക്ക് മത്സരിക്കാം.

'ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജീവിതം സ്വതന്ത്ര ഭാരതത്തിന് നല്‍കുന്ന പാഠങ്ങളും പൈതൃകവും'  എന്ന വിഷയത്തില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ  സെപ്തംബര്‍ 15ന് വൈകിട്ട് അഞ്ചിനകം ഗൂഗിള്‍ ഫോമില്‍ അപ്ലോഡ് ചെയ്യണം. വിശദാംശങ്ങള്‍ക്കും ഗൂഗിള്‍ ലിങ്ക് ലഭിക്കുന്നതിനും ബന്ധപെടുക:  7907764873.




ക്വട്ടേഷന്‍ ക്ഷണിച്ചു

വിയൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ വിവിധ ആവശ്യങ്ങള്‍ക്ക്  എല്‍ ഇ ഡി ട്യൂബ്, സ്ട്രീറ്റ് ലൈറ്റ്, ബള്‍ബ് ഹോള്‍ഡര്‍ (ഹാംഗിങ്) എന്നീ ഇലക്ട്രിക്കല്‍  സാമഗ്രികള്‍  വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 23 ന് വൈകീട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0487 2334267.

വിയൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ അന്തേവാസികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ആവശ്യമായ പാത്രങ്ങള്‍ വിതരണം  ചെയ്യുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 21 ന് വൈകീട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0487 2334267.





ലേലം 

വിയൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോം കന്നുകാലി ഫാമിലെ 7 പശുക്കളെ ലേലം ചെയ്യുന്നു. താല്പല്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 9495029422, 0487 2334267.




അസാപില്‍ സൗജന്യ തൊഴില്‍ പരിശീലനം

അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  സൗജന്യ തൊഴില്‍ പരിശീലനത്തിനായി ക്രാഫ്റ്റ് ബേക്കര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

സര്‍ക്കാര്‍ അംഗീകൃത  സര്‍ട്ടിഫിക്കേഷനോട് കൂടിയ കോഴ്‌സുകളില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ 

 https://bit.ly/asapcspkkmab ലിങ്കില്‍ സെപ്റ്റംബര്‍ 17നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9947797719

വിവരങ്ങള്‍ക്ക് - www.asapkerala.gov.in


Post a Comment

0 Comments