പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവെന്ന് വീണ്ടും സര്‍വെഫലം. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ നടത്തിയ സര്‍വെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ജനപ്രീതിയുള്ള ലോകനേതാവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 76 ശതമാനം വോട്ടുകള്‍ നേടിയാണ് അദ്ദേഹം ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വെയില്‍ പങ്കെടുത്ത 18 ശതമാനം പേര്‍ എതിരഭിപ്രായം അറിയിച്ചപ്പോള്‍ ആറ് ശതമാനം പേര്‍ പ്രതികരിച്ചില്ല.
ഈ മാസമാദ്യം ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടി വിജയകരമായി നടത്തിയതിന് പ്രധാനമന്ത്രി മോദി അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. ജനപ്രീതിയില്‍ സ്വിറ്റ്‌സര്‍ലണ്ട് പ്രസിഡന്റ് അലെയ്ന്‍ ബെര്‍സെറ്റ് ആണ് മോദിക്ക് തൊട്ടുപിന്നില്‍ ഉള്ളത്. 64 ശതമാനം വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. മെക്‌സിക്കോയുടെ ആന്‍ഡ്രേസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ ആണ് 61 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തുള്ളത്.

0 Comments