കേരളത്തിൽ സ്വർണ്ണവിലയിൽ ഇടിവ്


കേരളത്തിൽ സ്വർണത്തിന് ഇന്ന് പവന് 280 രൂപ കുറഞ്ഞു. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 43,600 രൂപയും ഗ്രാമിന് 5,450 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. സെപ്റ്റംബർ നാലിനായിരുന്നു ഏറ്റവും കൂടിയ വില -44,240 രൂപ. തുടർന്ന് അഞ്ചാം തീയതി മുതൽ 9 വരെ തുടർച്ചയായി വില കുറഞ്ഞു. 43880 രൂപയായിരുന്നു ഒമ്പതാം തീയതിയിലെ വില. മൂന്നുദിവസം ഈ വില തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും കുറഞ്ഞത്. 2023 മേയ് അഞ്ചിനായിരുന്നു സ്വർണ വില സർവകാല റെക്കോർഡിലെത്തിയത്. അന്ന് പവന് 45,760 രൂപയും ഗ്രാമിന് 5720 രൂപയുമായിരുന്നു വില...

Post a Comment

0 Comments