കാപ്പ ലംഘിച്ച് നാട്ടിലെത്തിയ ആമ്പല്ലൂർ സ്വദേശിയെ പോലീസ് പിടികൂടി


കാപ്പ ചുമത്തി നാടുകടത്തിയ ശേഷം ജില്ലയിൽ എത്തിയ പ്രതിയെ പുതുക്കാട് പോലീസ് പിടികൂടി.ആമ്പല്ലൂർ കൊട്ടേക്കാട്ടുകാരൻ വീട്ടിൽ 34 വയസുള്ള സ്റ്റാലിൻ ആണ് അറസ്റ്റിലായത്.
കാപ്പ നിയമപ്രകാരം ഒരുവർഷത്തേക്ക് നാടുകടത്തിയ ഇയാൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നുള്ള സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിലാണ്  അറസ്റ്റ്. കാലാവധി തീരാൻ മൂന്നുമാസം ബാക്കി നിൽക്കെയാണ് ഇയാൾ നാട്ടിലെത്തിയത്. പുതുക്കാട് എസ്എച്ച്ഒ യു.എച്ച് സുനിൽ ദാസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments