പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ആദ്യ ഘട്ടം മുട്ടക്കോഴി വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ ഭാഗമായി 2,79,860 രൂപയും പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 99,800 രൂപയും ചെലവഴിച്ചാണ് മുട്ട കോഴി വിതരണം ചെയ്തത്. അഞ്ച് മുട്ടക്കോഴികളെ വീതം 630 പേര്‍ക്കാണ് ഈ വര്‍ഷം സൗജന്യമായി നല്‍കിയത്.
ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ റീന ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ബീന സുരേന്ദ്രന്‍, എന്‍.എം. പുഷ്പാകരന്‍, ഷീബ സുരേന്ദ്രന്‍, ഡോ. ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments