പ്രധാനപ്പെട്ട അറിയിപ്പുകള്‍





ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് ടിക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

ചാലക്കുടി ഗവ വനിത ഐ ടി ഐയില്‍ പ്ലസ് ടു, ബിരുദ യോഗ്യതയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ചുരുങ്ങിയ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെ ഒരു വര്‍ഷത്തെ  ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് ടിക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ക്ക് നേരിട്ട് എത്തി അഡ്മിഷന്‍ എടുക്കാം. ഫോണ്‍ 8301830093


സ്പോട്ട് അഡ്മിഷൻ വെള്ളിയാഴ്ച


കുട്ടനെല്ലൂർ സി അച്യുതമേനോൻ , ഗവൺമെന്റ് കോളേജിൽ ബി എ ഇക്കണോമിക്സ് ,  ഹിസ്റ്ററി, ഇംഗ്ലീഷ്, ബിബിഎ,  ബികോം ഫിനാൻസ് , ബി എസ് സി മാത്ത്സ് (ഡാറ്റ സയൻസ്) , സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി തുടങ്ങിയ ബിരുദ വിഷയങ്ങളിൽ സംവരണ സീറ്റുകളിൽ ഒഴിവ്.  അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, യൂണിവേഴ്സിറ്റി കാപ് രജിസ്ട്രേഷൻ രേഖകൾ സഹിതം വൈകീട്ട് 3 മണിക്ക് മുമ്പായി കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക് www.govtcollegethrissur.com സന്ദർശിക്കുക. ഫോൺ 0487 2353022.



കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 ജി എച്ച് എസ് എസ് കടവല്ലൂര്‍ സ്‌കൂളിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 21ന് രാവിലെ 10.30 വരെ. ഫോണ്‍ :8589898900, 9847215993




വാഹനം ആവശ്യമുണ്ട്

മുല്ലശ്ശേരി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം പഴക്കം ഉണ്ടാകരുത്. സെപ്റ്റംബര്‍ 13 ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0487 22655570, 9188959753.




വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ്  ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റുള്ള ഏഴുവര്‍ഷത്തില്‍ കുറവ് പഴക്കമുള്ള കാര്‍, ജീപ്പ് വാഹനം 2013- 24 സാമ്പത്തിക വര്‍ഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കുവാന്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍  സെപ്റ്റംബര്‍ 15 ന് 1.30 മണിക്ക് മുന്‍പായി അപേക്ഷകള്‍ നല്‍കണം.

ഫോണ്‍ 0487 2364445




വാഹനം വാടകയ്ക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു

 തൃശ്ശൂര്‍ വനിത പ്രൊട്ടക്ഷന്‍ ഓഫീസിലേക്ക് 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം  വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 21ന് വൈകിട്ട് രണ്ട് മണി വരെ. ഫോണ്‍ 8281999058





ലേലം 

കോടതി കുടിശ്ശിക തുക പിരിക്കുന്നതിന്റെ ഭാഗമായി കരിക്കാട് ഗ്രൂപ്പ് വില്ലേജില്‍ ഉള്‍പ്പെട്ട പെരുമ്പിലാവ് വില്ലേജ് സര്‍വെ 357/ 2 ല്‍ പ്പെട്ട 0.0809 ഹെക്ടര്‍ സ്ഥലം സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് കരിക്കാട് വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യും. ഫോണ്‍ - 04885 - 0225200, 225700




ഇ-ഗ്രാന്റ്‌സ് ആനുകൂല്യം കൈപ്പറ്റണം

തൃശൂര്‍ ലോ കോളേജില്‍  2014 - 15 മുതല്‍ 2017 - 18 കാലയളവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ഇ-ഗ്രാന്റ്‌സ് ആനുകൂല്യം കൈപ്പറ്റാത്തവര്‍ സെപ്റ്റംബര്‍ 16 നകം കോളേജില്‍ നിന്നും തുക കൈപ്പറ്റേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അല്ലാത്ത പക്ഷം ഇനി ഒരു അറിയിപ്പ് കൂടാതെ പ്രസ്തുത തുക സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മുതല്‍ രണ്ട് വരെ ഇ-ഗ്രാന്റ്‌സ് തുക നല്‍കും . കോളേജ് ഐ.ഡി. കാര്‍ഡ് കൊണ്ടുവരണം.




സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

വിമുക്തഭടന്മാര്‍ അവരുടെ വിധവകള്‍ ആശ്രിതര്‍ എന്നിവരുടെ പുനരധിവാസത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ സൈനിക ക്ഷേമ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വെച്ച് സെപ്റ്റംബര്‍ മാസം മുതല്‍ ഡിപ്ലോമ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ആറ് ലക്ഷത്തിനു താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 11. ഫോണ്‍: 0487 2384037




ക്വട്ടേഷന്‍ ക്ഷണിച്ചു

എംഇഎസ് അസ്മാബി കോളേജിലേക്ക്  ആവശ്യമായ  കലണ്ടര്‍ പ്രിന്റ് ചെയ്യുവാന്‍ താല്പര്യമുള്ളവരില്‍ നിന്നും  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കവറിന് പുറത്ത് '2023 -24 പിഡി എസ്പ എല്‍. എസി ഫണ്ടില്‍ നിന്നും കലണ്ടര്‍ ആന്‍ഡ് ഹാന്‍ഡ് ബുക്ക് പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ എന്നെഴുതണം ' .  ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം പ്രിന്‍സിപ്പാള്‍, എംഇഎസ് അസ്മാബി കോളേജ്, പി.വെമ്പല്ലൂര്‍ . അവസാന തീയതി സെപ്റ്റംബര്‍ 11 ഉച്ചയ്ക്ക് 2.30ന് . ഫോണ്‍ - 0480 2850596




മന്ദഹാസം പദ്ധതി ; ഓണ്‍ലൈനായി അപേക്ഷിക്കാം

ജില്ലയിലെ 60 വയസ്സ് കഴിഞ്ഞ ദാരിദ്രരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര വെയ്ക്കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം.  അര്‍ഹരായവര്‍ സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് ജില്ല സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0487- 2321702


 

Post a Comment

0 Comments