ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം



തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ പി.ഇ.ഐ.ഡി സെല്ലിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം.

യോഗ്യത പ്ലസ്ടു വിജയം / പി.ഡി.സി അല്ലെങ്കില്‍ തത്തുല്യം. അംഗീകൃത  സ്ഥാപനങ്ങളില്‍ നിന്നും ആറ് മാസത്തെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സ് പാസ്സായിരിക്കണം. ഇംഗ്ലീഷ് - മലയാളം ടൈപ്പ് ചെയ്യാനുള്ള കഴിവ്, എം.എസ് എക്‌സെല്‍, എം.എസ് പവര്‍ പോയിന്റ് എന്നിവയില്‍ അടിസ്ഥാന  വിവരം, ഡാറ്റ എന്‍ട്രിയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി  പരിചയം എന്നിവ അഭികാമ്യം.

 ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ മുളംകുന്നത്തുകാവിലുള്ള കാര്യാലയത്തില്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 0487 2200310, 2200319.


Post a Comment

0 Comments