അരിമ്പൂരിലെ കൊലപാതകം പ്രതികള്‍ അറസ്റ്റില്‍





അരിമ്പൂരില്‍ തമിഴ്‌നാട് സ്വദേശിയായ കെട്ടിട നിര്‍മ്മാണ തൊഴിലാളിയുടെ മൃതദ്ദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍  പ്രതികളായ തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോധരന്‍ (22 വയസ്സ്) കടലൂര്‍ ബണ്ടരുട്ടി സ്വദേശി ഷണ്‍മുഖന്‍ (38 വയസ്സ്) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി.യുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, അന്തിക്കാട് ഇന്‍സ്‌പെക്ടര്‍ പി.കെ.ദാസ് എന്നിവര്‍ അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ പതിമൂന്നാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി അന്തിക്കാട് അരിമ്പൂരില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായി താമസിക്കുന്ന തമിഴ്‌നാട് കടലൂര്‍ സ്വദേശി അരിമ്പൂര്‍ അമ്പാടത്തു വീട്ടില്‍ ആദിത്യന്റെ മൃതദേഹം അഴുകിയ നിലയില്‍ വീടിനകത്ത് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. വീട് പുറമേ നിന്ന് പൂട്ടിയ നിലയിലുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേ , ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ഇന്‍സ്‌പെക്ടര്‍ പി.കെ.ദാസ് എന്നിവര്‍  കൊലപാതക സാധ്യത മുന്നില്‍ കണ്ടാണ് അന്വേഷണം ആരംഭിച്ചത്. പല സംഘങ്ങളായി തിരിഞ്ഞ് പോലീസ് സംഘം അന്തിക്കാട്, അരിമ്പൂര്‍, തൃശൂര്‍ മേഖലയില്‍ നിരവധി പേരെ ചോദ്യം ചെയ്തും, തെളിവുകള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിക്കുന്നത്. ഇതോടെ  അടിയന്തിരമായി ഇന്‍സ്‌പെക്ടര്‍ പി കെ ദാസിന്റെ നേതൃത്വത്തില്‍ ആറംഗസംഘത്തെ തമിഴ് നാട്ടിലേക്ക് അയച്ചു നടത്തിയ ചടുലനീക്കത്തിലാണ് ഒന്നാം പ്രതി ധാമോധരന്‍ പിടിയിലായത്. 

                                ട്രിച്ചി പോലീസിന്റെ കൂടി സഹായത്തോടെ നാഗൂര്‍, കാരയ്ക്കല്‍,  ട്രിച്ചി എന്നിവിടങ്ങളിലെ പരിശോധനയിലാണ് ഇയാള്‍  കസ്റ്റഡിയിലായത്. ട്രിച്ചി നാവല്‍പ്പട്ടു സ്റ്റേഷനില്‍ ദാമോധരന്‍  മറ്റൊരു കൊലപാതക കേസ്സിലും പ്രതിയാണ്.  തൃശൂര്‍ പടിഞ്ഞാറേ കോട്ടയില്‍ കെട്ടിട പണിക്കായി എത്തിയ ദാമോധരനെ ഇടയ്ക്ക് ആദിത്യന്‍ കൂടെ കൂട്ടിയിരുന്നു. സംഭവത്തോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ആദിത്യത്തിന്റെ കൂടെ ത്തന്നെയായിരുന്നു ദാമോധരനും പണിയുണ്ടായിരുന്നത്. സംഭവ ദിവസം ഷണ്‍മുഖനും ആദിത്യന്റെ വീട്ടില്‍ എത്തിയിരുന്നു. പണിക്കൂലി വീതം വയ്ക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ഇരുവരും ചേര്‍ന്ന് ആദിത്യത്തെ കുത്തുകയായിരുന്നു. മരിച്ചുവെന്നറിഞ്ഞതോടെ വീടുപൂട്ടി ഇരുവരും സ്ഥലം വിട്ടു. എന്നാല്‍ പോലീസ് പല സംഘങ്ങായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു.. ദാമോധരന്‍ തമിഴ് നാട്ടിലേക്ക് മുങ്ങിയെന്നറിഞ്ഞയുടനെ അന്തിക്കാട് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം ട്രിച്ചിയിലേക്കു പുറപ്പെട്ടു. എന്നാല്‍ ഇക്കാര്യം അറിയിക്കാതെയാണ് മറ്റൊരു സംഘം നാട്ടില്‍ ഇയാളുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തിയത്.

നാടോടികളെപ്പോലെ ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാതെയുള്ള ജീവിതമാണ് പ്രതികളുടേത്. തമിഴ് നാട്ടിലെത്തിയ പോലീസ് സംഘം 10 ദിവസം  ട്രിച്ചി, നാഗൂര്‍, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയാണ് പ്രതിയെ പിടികൂടിയത്.ഷണ്‍മുഖനെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ടില്‍ നിന്നും പിടിച്ചു. എസ്.ഐ ശ്രീഹരി,  വി.കെ.അനില്‍കുമാര്‍, എം.അരുണ്‍ കുമാര്‍ , രഘു .പി.ജയകൃഷ്ണന്‍ , എ.എസ്.ഐ. എം.കെ.അസീസ്, സീനിയര്‍ സി.പി.ഒ മാരായ മിഥുന്‍ കൃഷ്ണ, സോണി സേവ്യര്‍ , മുരുകദാസ് എ.കെ.പ്രഭാത് ,സുര്‍ജിത് സാഗര്‍, മുരുകദാസ് .ജോഫിന്‍ ജോണ്‍, സൈബര്‍ സെല്‍ വിദഗ്ദരായ പ്രജിത്ത്, ബാലു എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.


Post a Comment

0 Comments