ഇഞ്ചക്കുണ്ടിൽ പിക്കപ്പ് ഡ്രൈവറെ ആറംഗ സംഘം ആക്രമിച്ചതായി പരാതി


ഇഞ്ചക്കുണ്ട് കല്‍ക്കുഴി റോഡില്‍ പിക്കപ്പ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മാരാകായുധങ്ങളുമായി ആറംഗ സംഘം ആക്രമിച്ചതായി പരാതി. ഇഞ്ചക്കുണ്ട് ഈന്തനച്ചാലില്‍ ലൈജുവിനാണ് (47) പരിക്കേറ്റത്. റോഡില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം ലൈജുവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. സാരമായി പരിക്കേറ്റ ലൈജുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

Post a Comment

0 Comments