ചാലക്കുടി സർക്കാർ ഐടിഐയിൽ ടി പി ഇ എസ്, എം എ ബി പി, ടർണർ, മെഷീനിസ്റ്റ് എന്നീ ട്രേഡുകളിൽ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകൾ ഉണ്ട്. പി എസ് സി യുടെ റൊട്ടേഷൻ തയ്യാറാക്കുന്ന സംവരണ, സംവരണേതര ചാർട്ട് പ്രകാരം ആയിരിക്കും നിയമനം.
ടി പി ഇ എസ് - ഈഴവ വിഭാഗത്തിൽ നിന്നാണ് നിയമനം നടത്തുക. യോഗ്യത- ബി വോക്ക്/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിൽ ബിരുദം, ഒരു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ ത്രിവത്സര ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക് സിസ്റ്റം ട്രേഡിൽ എൻ ടി സി/ എൻ എ സി, മൂന്നുവർഷത്തെ പ്രവർത്തി പരിചയം.
എം എ ബി പി - ജനറൽ വിഭാഗത്തിൽ നിന്നാണ് നിയമനം നടത്തുക. യോഗ്യത - ബി വോക്ക്/ ഡിഗ്രി ഇൻ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എൻജിനീയറിങ് (ഓട്ടോമൊബൈൽ സ്പെഷലൈസേഷൻ), ഒരു വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ (ഓട്ടോമൊബൈൽ സ്പെഷലൈസേഷൻ) മൂന്നു വർഷത്തെ ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്ങിൽ എൻ ടി സി/ എൻ എ സി, മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
ടർണർ- ജനറൽ വിഭാഗത്തിൽ നിന്നാണ് നിയമനം. യോഗ്യത- ബി വോക്ക്/ ഡിഗ്രി ഇൻ മെക്കാനിക്കൽ എൻജിനീയറിങ്, ഒരു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ മൂന്നുവർഷത്തെ ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ടർണർ ട്രേഡിൽ എൻ ടി സി / എൻ എ സി, മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
മെഷീനിസ്റ്റ്- നിയമനം മുസ്ലിം വിഭാഗത്തിൽ നിന്ന്. യോഗ്യത- ബി വോക്ക്/ ഡിഗ്രി ഇൻ മെക്കാനിക്കൽ എൻജിനീയറിങ്, ഒരു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ മൂന്നുവർഷത്തെ ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ മെഷീനിസ്റ്റ് ട്രേഡിൽ എൻ ടി സി / എൻ എ സി, മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 20ന് രാവിലെ 10.30 ന് ഐടിഐയിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ: 0480- 2701491.
0 Comments