അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ അസിസ്റ്റന്റ് ബോട്ട് കമാന്‍ഡര്‍, ബോട്ട് എന്‍ജിന്‍ ഡ്രൈവര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 59 ദിവസത്തേക്കാണ് നിയമന കാലാവധി.
അസിസ്റ്റന്റ് ബോട്ട് കമാന്‍ഡര്‍ തസ്തികയ്ക്ക് വിരമിച്ച നേവി, ഗാര്‍ഡ്, ബി.എസ്.എഫ്, വാട്ടര്‍ വിങ്ങ് സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കേരള മൈനര്‍ പോര്‍ട്ട്‌സ് നല്‍കിയിട്ടുള്ള മാസ്റ്റര്‍ ഡ്രൈവര്‍ (ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ്) എം.എം.ഡി ലൈസന്‍സ് ഉള്ളവരും കടലില്‍ മൂന്നുവര്‍ഷം ബോട്ട് ഓടിച്ചുള്ള പരിചയവും ഉണ്ടായിരിക്കണം.
ശാരീരിക ക്ഷമത - കാഴ്ചശക്തി, ദൂര കാഴ്ച്ച 6/6 സ്‌നെല്ലന്‍, സമീപ കാഴ്ച 0.5, വര്‍ണ്ണാന്ധത, നിശാന്തത, കോങ്കണ്ണ് എന്നിവ ഉണ്ടായിരിക്കുവാന്‍ പാടില്ല. അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ ടെസ്റ്റ് വിജയിക്കണം. ശാരീരിക മാനസിക ആരോഗ്യ ക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവില്‍ സര്‍ജനില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. സ്ത്രീകള്‍, വികലാംഗര്‍, പകര്‍ച്ചവ്യാധിയുള്ളവര്‍ എന്നിവര്‍ തസ്തിയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. പ്രായപരിധി 50 വയസ്സില്‍ കവിയരുത്.
ബോട്ട് എന്‍ജിന്‍ ഡ്രൈവര്‍ തസ്തികയ്ക്ക് കെ.ഐ.വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉണ്ടായിരിക്കണം. നേവി, കോസ്റ്റ് ഗാര്‍ഡ്, ബി.എസ്.എഫ് വാട്ടര്‍ വിങ് എന്നിവയില്‍ നിന്നുള്ള വിമുക്ത സൈനികര്‍ക്ക് മുന്‍ഗണന ലഭിക്കും. ശാരീരിക ക്ഷമത സംബന്ധിച്ച മാനദണ്ഡങ്ങള്‍ അസിസ്റ്റന്റ് ബോട്ട് കമാന്‍ഡറുടേതിന് സമാനമാണ്.
അപേക്ഷ ജില്ലാ പോലീസ് മേധാവി, തൃശ്ശൂര്‍ റൂറല്‍, ഇരിങ്ങാലക്കുട എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 20 നകം ലഭിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം.
0 Comments