VELLIKKULANGARA: 102ാം വയസ്സിലും രോഗങ്ങളെ അകറ്റിനിര്‍ത്തി ഊര്‍ജസ്വലനാകാന്‍ കഴിയുന്നത് എങ്ങനെ എ ന്നു ചോദിച്ചാല്‍ വെള്ളിക്കുളങ്ങര പോത്തന്‍ചീറ സ്വദേശി നെറ്റിക്കാടന്‍ വര്‍ക്കിക്ക് ഒരു ഉത്തരമേ ഉള്ളൂ. ല ഹരി വിമുക്തമാണ് ജീവിതം.
മദ്യപാനവും പുകവലിയും ജീവിതത്തില്‍നിന്ന് അകറ്റിനിര്‍ത്തിയതാണ് രോഗങ്ങള്‍ക്ക് പിടികൊടുക്കാതെ102ന്റെ നിറവില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുന്നതെന്ന് ഈ വയോധികന്‍ പറയുന്നു. മിതമായ ഭക്ഷണരീതിയും ചിട്ടയായ ജീവിതചര്യകളും വര്‍ക്കിയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പങ്കുണ്ട്. കാരണമേലൂരിലെ കര്‍ഷക കുടുംബത്തിലാണ് വര്‍ക്കിയുടെ ജനനം. എസഹോദരങ്ങളുണ്ടായിരുന്നു.ഏഴാം ക്ലാസ് വരെയാണ് പഠിച്ചത്. പിന്നീട് പിതാവിനൊപ്പം കൃഷിപ്പണികളില്‍ സജീവമായി. പുല്‍ത്തൈലം വാറ്റിയെടുക്കാനുള്ള ഇഞ്ചിപ്പുല്‍ കൃഷിയാണ് അന്ന് പ്രധാനമായും ചെയ്തിരുന്നത്. അടിച്ചിലി, മൂക്കന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുന്നിന്‍പ്രദേശത്തായിരുന്നു ഇഞ്ചിപ്പുല്ല് കൃഷി.
പണിക്കാരോടൊപ്പം വര്‍ക്കി കൃഷിപ്പണികളില്‍ പങ്കുചേരും. കൊച്ചി - തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതി ര്‍ത്തി പ്രദേശമായിരുന്നതിനാല്‍ അക്കാലത്ത് പുകയില, ഉപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നതില്‍ നിയന്ത്ര ണമുണ്ടായിരുന്നതായി വര്‍ക്കി ഓര്‍ക്കുന്നു.വിവാഹിതനായ ശേഷമാണ് മേലൂരില്‍നിന്ന് മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മലയോര ഗ്രാമമായ പോ ത്തന്‍ചിറയിലേക്ക്് കൂടുംബസമേതം എത്തിയത്. റബര്‍ അടക്കമുള്ള കൃഷിയിലൂടെ ഇവിടെ ജീവിതം കെട്ടി പടുത്തു. മൂന്ന് ആണ്‍മക്കളും മകളുമാണുള്ളത്. ഭാര്യ േ്രതസ്യക്കുട്ടി രണ്ടുമാസം മുമ്പാണ് 90-ാം വയസ്സില്‍ മരണപ്പെട്ടത്.
102 വയസിനിടയില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നതണ്ടു ദിവസം മാത്രമാണ്. ഈയടുത്തുവരെ ഞായറാഴ്ചകളില്‍ മുടങ്ങാതെ കൊടുങ്ങയിലെ ഇടവക പള്ളി വരെ നടന്നുപോയി കുര്‍ബാനയില്‍ സംബ സിക്കുമായിരുന്നു ലഹരിക്കടിമപ്പെട്ട് സ്വയം നശിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് വര്‍ക്കിയുടെ ജീവിതം.
0 Comments