ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്; അഭിമുഖം 17 ന്



ചാലക്കുടി ഗവ. ഐടിഐയില് മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡില് എസ് സി വിഭാഗത്തിലുള്ളവര്ക്കായി ഗസ്റ്റ് ഇന്സ്ട്രക്ടര് തസ്തികയില് നിയമനം നടത്തുന്നു. ഉദ്യേഗാര്ത്ഥികള് എഐസിടിഇ / യുജിസി അംഗീകൃത കോളേജുകളില് നിന്നോ യൂണിവേഴ്‌സിറ്റികളില് നിന്നോ ബി വോക്ക് / ഓട്ടോ മൊബൈല്/ മെക്കാനിക്കല് എഞ്ചിനീയറിംഗ് (ഓട്ടോമൊബൈല് വൈദഗ്ദ്ധ്യം) തുടങ്ങിയ ബിരുദ യോഗ്യതയും ഒരു വര്ഷം പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. അല്ലെങ്കില് ഓട്ടോമൊബൈല്/ മെക്കാനിക്കല് (ഓട്ടോമൊബൈല് വൈദഗ്ദ്ധ്യം) വിഷയത്തില് 3 വര്ഷ ഡിപ്ലോമയും രണ്ട് വര്ഷം പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കില് മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിങ് ട്രേഡില് എന്ടിസി/ എന്എസി പാസ്സായവരും മൂന്ന് വര്ഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. അഭിമുഖം ഒക്ടോബര് 17 ന് രാവിലെ 10.30 ന് ഐടിഐയില് നടക്കും. ഉദ്യോഗാര്ത്ഥികള് അസ്സല് സര്ട്ടിഫിക്കറ്റുകള് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്: 0480 2701491.


pudukad news puthukkad news

Post a Comment

0 Comments