ഗുരുവായൂരിൽ എത്തുന്നവർക്ക് എസി ഡോർമിറ്ററിയിൽ വിശ്രമിക്കാം; 3 മണിക്കൂറിന് 177 രൂപ, മറ്റു സൗകര്യങ്ങൾ ഇങ്ങനെ..





ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് എസി ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക  ശുചിമുറികള്‍, വസ്ത്രം മാറുന്നതിന് പ്രത്യേക സൗകര്യം. സ്റ്റാര്‍ സൗകര്യമുള്ള ആഡംബര  കെട്ടിടം. റസ്റ്ററന്റ്. എല്ലാ സൗകര്യവുമുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഈ സൗകര്യങ്ങള്‍ ഉണ്ടെന്ന് അറിയുന്നവര്‍ ചുരുങ്ങും. അതു കൊണ്ടു തന്നെ ഇവിടെ തിരക്ക് കുറവാണ്.


3 മണിക്കൂറിന് ശുചിമുറി ചേര്‍ന്നുള്ള എസി ഡോര്‍ മെറ്റിറിക്ക് 177 രൂപയും പൊതു ശുചിമുറിയുള്ള എസി ഡോര്‍മിറ്ററിക്ക് 148 രൂപയും നോണ്‍ എസി ഡോര്‍മിറ്ററിക്ക് 118 രൂപയുമാണ് നിരക്ക്. 6 മണിക്കൂറിന് ഇത് യഥാക്രമം 295 രൂപയും  177 രൂപയും 148 രൂപയുമാകും. 12 മണിക്കൂര്‍ സമയത്തിന് യഥാക്രമം 472 രൂപ, 354 രൂപ, 295 രൂപ എന്നിങ്ങനെയാണ് നിരക്ക്. 

പ്രസാദ് പദ്ധതിയില്‍ 8.86 കോടി രൂപ ചെലവില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കിയ ഫെസിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം നടത്തുന്നത് കുടുംബശ്രീയാണ്. 

നക്ഷത്ര നിലവാരത്തില്‍ 3 നിലകളില്‍ 29,784 ചതുരശ്ര അടി കെട്ടിടമാണിത്.  38 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8078780017.

Post a Comment

0 Comments