300 കോടിയുടെ സേഫ് ആൻ്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്;മുഖ്യപ്രതി പ്രവീൺ റാണയുടെ സഹായി അറസ്റ്റിൽ


മുന്നൂറ് കോടി രൂപയുടെ സേഫ് ആന്റ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ സഹായിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.ഒറ്റപ്പാലം സ്വാദേശി ശിവകല വീട്ടിൽ രഘുനാഥ് പി.മേനോൻ ആണ് അറസ്റ്റിലായത്.
പലിശ വാഗ്ദാനം ചെയ്ത് വൻ തുക നിക്ഷേപമായി വാങ്ങി പ്രതികൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. നിരവധി സ്ഥലങ്ങളിൽ  ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും ബിനാമിയായും പ്രവീൺ വാങ്ങിയിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബര വാഹനങ്ങളും റിസോർട്ടുകളും പബ്ബുകളും ഉണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ച പ്രവീണും സംഘവും സംസ്ഥാനത്തുടനീളം ഏകദേശം 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് നിഗമനം.

Post a Comment

0 Comments