SBI PO Recruitment 2023: എസ്ബിഐയിൽ പിഒ റിക്രൂട്ട്‌മെന്റിനായുള്ള അപേക്ഷാ പ്രക്രിയ ഇന്ന് അവസാനിക്കും; ഉടൻ അപേക്ഷ സമർപ്പിക്കാം

 


SBI PO Recruitment 2023 Application: യോ​ഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ bank.sbi/careers വഴി ഇന്നുകൂടി അപേക്ഷ സമർപ്പിക്കാം.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പ്രൊബേഷണറി ഓഫീസർമാരുടെ റിക്രൂട്ട്‌മെന്റിനായുള്ള അപേക്ഷാ പ്രക്രിയ ഇന്ന് അവസാനിക്കും. ഒക്ടോബർ മൂന്ന് വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. യോ​ഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ bank.sbi/careers വഴി ഇന്നുകൂടി അപേക്ഷ സമർപ്പിക്കാം.

നേരത്തെ സെപ്തംബർ 27 വരെയാണ് രജിസ്ട്രേഷൻ സമയപരിധി നിശ്ചയിച്ചിരുന്നത്. പിന്നീട് ഒക്ടോബർ മൂന്ന് വരെ നീട്ടുകയായിരുന്നു. ആകെ 2,000 പ്രൊബേഷണറി ഓഫീസർ തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി നിയമനം നടത്തുന്നത്. എസ്ബിഐ പിഒ പരീക്ഷ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക - പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ. പരീക്ഷ നവംബറിലാണ് നടത്തുന്നത്.

എസ്ബിഐ പിഒ റിക്രൂട്ട്‌മെന്റ് 2023: യോഗ്യതാ മാനദണ്ഡം/വിദ്യാഭ്യാസ യോഗ്യത-ഉദ്യോഗാർഥികൾ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. അന്തിമ പരീക്ഷകൾ എഴുതിരിയിക്കുന്ന ആളുകൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് 2023: പ്രായപരിധി -എസ്ബിഐ പിഒ 2023ന് അപേക്ഷിക്കുന്നതിന് ഏപ്രിൽ ഒന്നിന് അപേക്ഷകർ കുറഞ്ഞത് 21 വയസ് പൂർത്തിയാകണം. 30 വയസ്സിൽ കൂടരുത്.

എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് 2023: അപേക്ഷിക്കാനുള്ള നടപടികൾ

ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് bank.sbi/careers സന്ദർശിക്കുക
ഘട്ടം 2: 'ലേറ്റസ്റ്റ് അനൗൺസ്‌മെന്റ്' വിഭാഗത്തിലെ എസ്ബിഐ പിഒ റിക്രൂട്ട്‌മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: രജിസ്റ്റർ ചെയ്യുക (ഇതിനകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ) വിശദാംശങ്ങൾ പൂർത്തിയാക്കുക
ഘട്ടം 4: ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുക
ഘട്ടം 5: അപേക്ഷാ ഫീസ് അടയ്ക്കുക
ഘട്ടം 6: എസ്ബിഐ പിഒ അപേക്ഷാ ഫോമിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക

എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് 2023: അപേക്ഷാ ഫീസ് -ജനറൽ കാറ്റഗറി: 750 രൂപ 

എസ്‌സി, എസ്‌ടി ഉദ്യോഗാർഥികളെ ഫീസ് നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
LINK- Home - Careers (bank.sbi)

Post a Comment

0 Comments