ചാലക്കുടിയിലെ ഗതാഗത പരിഷ്‌കാരം. ഇന്നുമുതല്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം

CHALAKUDY NORTH BUS STAND



ചാലക്കുടി: ചാലക്കുടിയിലെ ഗതാഗത പരിഷ്‌കാരം തിങ്കളാഴ്ച മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് നഗര സഭ ചെയര്‍മാന്‍ എബി ജോര്‍ജ് അറിയിച്ചു. മാളയില്‍നിന്നുള്ള ബസുകള്‍ അടിപ്പാത കടന്ന് ആനമല ജ ങ്ഷന്‍ വഴി പോകും. ബസുകള്‍ നോര്‍ത്ത് ബസ് സ്റ്റാന്‍ഡില്‍ കയറും. മാള ഭാഗത്തേക്കുള്ള ബസുകള്‍ സൗത്ത് സ്റ്റാന്‍ഡില്‍നിന്ന് നോര്‍ത്ത് ജങ്ഷനിലൂടെ തിരിഞ്ഞ് സൗത്ത് ഫ്‌ളൈ ഓവറിന് കീഴിലൂടെ നഗരസ ഭയുടെ മുന്നിലൂടെ പോകും. ബസുടമകളുമായി സംസാരിച്ച് ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.


ട്രാംവേ അടിപ്പാത തുറന്നുകൊടുത്തതിനെ തുടര്‍ന്നാണ് നഗരത്തില്‍ ഗതാഗത പരിഷ്‌കാരം, സര്‍വകക്ഷി യോഗം ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. നഗരസഭ കൗണ്‍സിലും ട്രാഫിക് റെഗുലേറ്ററി കമ്മി റ്റിയും നിര്‍ദേശങ്ങള്‍ താംഗീകരിച്ചതോടെയാണ് നടപ്പാക്കുന്നത്. പരിഷ്‌കാരം ഇതിനകം നടപ്പായെങ്കിലും സ്വകാര്യ ബസുകള്‍ ഇത് പിന്തുടരുന്നില്ലെന്ന പരാതിയുണ്ട്.

മാള ബസുകള്‍ ട്രാംവെ ജങ്ഷനില്‍വെച്ച് തിരിയുമ്പോള്‍ അവിടെ ഗതാഗതക്കുരുക്ക് രൂപം കൊള്ളുമോ യെന്ന ആശങ്കയുണ്ട്. ആനമല ജങ്ഷനിലും ബീവറേജസിന് സമീപവും ഗ്രാന്‍ഡ് ബേക്കറി ഭാഗത്തും ഗത ഗതക്കുരുക്ക് ഉണ്ടായേക്കുമെന്നും ആശങ്ക നിലനില്‍ക്കുന്നു.

നോര്‍ത്ത് ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ബസുകള്‍ കൃത്യമായി കയറാനോ ഇവിടെനിന്ന് സര്‍വീസ് പുറപ്പെടാനോ കഴിഞ്ഞിട്ടില്ല. പരിഷ്‌കാരപ്രകാരം കൊരട്ടി, കാടുകുറ്റി, മേലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകള്‍ ഇവിടെനിന്ന് പുറപ്പെടും. എന്നാല്‍ പോട്ടയില്‍ ഗതാഗത പരി ഷ്‌കാരം നടപ്പാക്കിയിട്ടില്ലെന്നും അവിടെ സര്‍വീസ് റോഡ് വികസനം മാത്രമാണ് നടക്കുന്നതെന്നും ചെയ് മാന്‍ വിശദീകരിച്ചു.


pudukad news puthukkad news

Post a Comment

0 Comments