കേരള ഹൈക്കോടതി വാച്ച്മാൻ കംപ്യൂട്ടർ അസിസ്റ്റന്റ് ഓഫിസ് അറ്റൻഡന്റ് തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു





കേരള ഹൈക്കോടതി വാച്ച്മാൻ കംപ്യൂട്ടർ അസിസ്റ്റന്റ് ഓഫിസ് അറ്റൻഡന്റ് തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു. വാച്ച്മാൻ തസ്തികയിൽ നേരിട്ടുള്ള നിയമനവും മറ്റ് തസ്തികകളിൽ താതകാലിക നിയമനവുമാണ്.

വാച്ച്മാൻ

ശമ്പളം:  24400-55200 രൂപ.
യോഗ്യത: പത്താംക്ലാസ് വിയിച്ചിരിക്കണം/തത്തിലും ബിരുംദം യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. മികച്ച ശാരിരികക്ഷമത, പകലും രാത്രിയും തൊഴിൽ ചെയ്യാൻ സന്നദ്ധനായിരിക്കണം. ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം:  02/02/1987 നും 
01-01-2005-നും ഇടയിൽ ജനി ച്ചവരാകണം (രണ്ട് തീയതിയും ഉൾപ്പെടെ) സംവരണ വിഭാഗക്കാർ നിയമാനുസൃത വയസ്സിളവിന് അർഹരാണ്.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്. 100 മാർക്കിന്റെ ഒബ്ജക്ടീവ് പരീക്ഷയിൽ ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (50 മാർക്ക്), ന്യൂമറിക്കൽ എബിലിറ്റി (20 മാർക്ക്), മെന്റൽ എബിലിറ്റി (15 മാർക്ക്), ജനറൽ ഇംഗ്ലീഷ് (15 മാർക്ക്) വിഷയങ്ങളിൽ നിന്നായി ചോദ്യങ്ങളുണ്ടാകും.

അപേക്ഷാഫീസ്: 500 രൂപ (എസ്.സി./ എസ്.ടി. വിഭാഗങ്ങൾ ക്ക് ഫീസ് ബാധകമല്ല).

അപേക്ഷ: രണ്ട് ഘട്ടമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ആദ്യഘട്ടം അവസാന തീയതി ഒക്ടോബർ 26.

രണ്ടാം ഘട്ടം അവസാന തീയതി: നവംബർ 6. ഓൺലൈൻ ആയി അപേക്ഷാഫീസ് അടയ്ക്ക അവസാന തീയതി: നവംബർ 18

---------------------------------------------------------------------
കംപ്യൂട്ടർ അസിസ്റ്റന്റ്

ശമ്പളം: 21060 രൂപ,
യോഗ്യത: പ്ലസ്‌ടു തത്തുല്യം,
-----------------------------------------------------
ഓഫീസ് അറ്റൻഡന്റ്

ശമ്പളം: 18225 രൂപ
യോഗ്യത: എസ്.എസ്. എൽ.സി വിജയിച്ചിരിക്കണം. തത്തുല്യം. മികച്ച ശാരീരികക്ഷമത.ജുഡീഷ്യറി മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

തിരഞ്ഞെടുപ്പ്: അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷ തപാലായി അയക്കണം.

വിലാസം: Registrar (Computerisation) Cum-Director (IT), High Court of Kerala, Ernamkulam 31, അവസാന തീയതി ഒക്ടോബർ 26 (4PM)
----------------------------------------------------------
വിരമിച്ചവർക്കും അവസരം ഡിജിറ്റലയ്സെക്ഷൻ  ഓഫീസർ ഫെസിലിറ്റേറ്റിങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

ശമ്പളം : 29700 രൂപ, ഹൈക്കോടതി ജില്ലാ കോടതികളിൽ നിന്ന് വിരമിച്ചവരായിരിക്കണം. (കാറ്റഗറി JR/DR/AR/ FSO/SO/Co)

പ്രായം: 62 കവിയരുത്. അപേക്ഷ തപാലായി അയക്കണം.

വിലാസം: Registrar (Computerisation) Cum -Director (IT), High Court of Kerala, Ernamkulam-31
പുതിയ  വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത് വരെ ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. 


pudukad news puthukkad news

Post a Comment

0 Comments