എഴുപതിൽപരം വ്യാജ ലോൺ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് കേരളാ പോലീസ്

 




എഴുപതിൽപരം വ്യാജ ലോൺ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന്  നീക്കം ചെയ്ത് കേരളാ പോലീസ്. കേരളാ പോലീസിന്റെ സൈബർ ഓപ്പറേഷൻ  ടീമാണ് വ്യാജ ലോൺ ആപ്പുകൾ നീക്കം ചെയ്തത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാമെന്നും കേരള പോലീസ് പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.


ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് മേസേജ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏത് സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments