വരന്തരപ്പിള്ളി പഞ്ചായത്തിലെ കുഞ്ഞക്കര റോഡിന്റെ നിർമ്മാണമാരംഭിച്ചു


വരന്തരപ്പിള്ളി കുഞ്ഞക്കര റോഡിന്റെ നിർമ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി.അശോകൻ, പഞ്ചായത്തംഗങ്ങളായ പുഷ്പക്കാരൻ ഒറ്റാലി,ശ്രുതി രാഗേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ രോഹിത് മേനോൻ എന്നിവർ സംസാരിച്ചു.കെ.കെ. രാമചന്ദ്രന്റെ എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നവീകരിക്കുന്നത്.

Post a Comment

0 Comments