അളഗപ്പനഗർ ഗ്രാമ പഞ്ചായത്ത് അടയന്തിര യോഗം എൽഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ഒന്നും തന്നെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം.
സാധാരണ യോഗത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ തലേ ദിവസം രാത്രി വിളിച്ച് അറിയിച്ച് യോഗം ചേരേണ്ട കാര്യമില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. അംഗങ്ങളായ
പി.കെ.ശേഖരൻ, പി.എസ്.പ്രീജു, വി.കെ.വിനീഷ്, സജ്ന ഷിബു, അശ്വതി പ്രവീൺ, ഷൈലജ നാരായണൻ, ജിഷ്മ രഞ്ജിത്ത് എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്.
0 Comments