ആമ്പല്ലൂരിൽ വിദ്യാർത്ഥിയുടെ സൈക്കിൾ മോഷണം പോയതായി പരാതി. പുതുക്കാട് സെൻ്റ് ആൻ്റണീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ വെണ്ടോർ മഞ്ഞളി എബിൻ്റെ വെള്ള നിറത്തിലുള്ള ബിറ്റ് വീൻ സൈക്കിളാണ് മോഷണം പോയത്. ആമ്പല്ലൂർ പഴയ സ്റ്റാൻ്റിന് സമീപം വഴിയോരത്ത് സൈക്കിൾ നിർത്തി സ്കൂളിലേക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ചുവന്നപ്പോഴാണ് സൈക്കിൾ മോഷണം പോയതായി അറിഞ്ഞത്.പുതുക്കാട് പോലീസിൽ പരാതി നൽകി.
0 Comments