കുതിരാൻ തുരങ്കത്തിനുള്ളിൽ ബൈക്ക് അപകടം:യുവാവിന് ദാരുണാന്ത്യം


കുതിരാൻ തുരങ്കത്തിനുള്ളിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. ചിറ്റിലഞ്ചേരി സ്വദേശി വിനു (24)  ആണ് മരിച്ചത്.  എളനാട് സ്വദേശി മിഥുനിന് (17) ആണ് ഗുരുതരമായി പരിക്കേറ്റത്. രണ്ടുപേർക്കും തലയ്ക്ക് ആണ് പരിക്കേറ്റത്. ഉടൻ തന്നെ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിനുവിനെ ജീവൻ രക്ഷിക്കാനായില്ല. മിഥുൻ ചുവന്നമണ്ണിൽ പഞ്ചർകടയിലെ ജീവനക്കാരനാണ്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ രണ്ടാമത്തെ എമർജൻസി എക്സിറ്റിലെ തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍