കൊച്ചിൻ ഷിപ്പ്യാർഡിൽ കരാർ നിയമനം വഴി ജോലി നേടാൻ അവസരം






ഷിപ്പ്യാർഡിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്കായ് ഇതാ കൊച്ചിൻ ഷിപ്പ്യാർഡിൽ നാലാം ക്ലാസ്സ്‌ യോഗ്യത മുതൽ കരാർ നിയമനം വഴി ജോലി നേടാൻ അവസരം വന്നിരിക്കുന്നു. ജോലിക്ക് താൽപ്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക 
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL), വിവിധ വർക്ക്മെൻ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

സെമി സ്കിൽഡ് റിഗ്ഗർ

ഒഴിവ്. 56 (ജനറൽ-26, ഒ.ബി. സി.-19, എസ്.സി. 6, ഇ.ഡബ്ല്യു. എസ് .-5).
ശമ്പളം: ആദ്യവർഷം 22,100 രൂപ (+ അധികജോലിക്ക് 4,600 രൂപ),

രണ്ടാം വർഷം 22,800 രൂപ (അധികജോലിക്ക് 4700 രൂപ), മൂന്നാംവർഷം 23,400 രൂപ (+ അധിക ജോലിക്ക് 4,900 രൂപ).

യോഗ്യത: നാലാം ക്ലാസ് (IV std) ജയം. റിഗ്ഗിങ് മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 2023 ഒക്ടോബർ 21-ന് 30 വയസ്സ് കവിയരുത് (1993 ഒക്ടോബർ 22-നോ അതിനുശേഷമോ ജനിച്ചവർ). സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: 100 മാർക്കിന്റെ പ്രാക്ടിക്കൽ ടെസ്റ്റ് അടിസ്ഥാനത്തിൽ.

സേഫ്റ്റി അസിസ്റ്റന്റ്

ഒഴിവ്. 39 (ജനറൽ 26, ഒ.ബി. സി. 4, എസ്.സി. 5, എസ്.ടി.-1 ഇ.ഡബ്ല്യു.എസ്.-3

ശമ്പളം: ആദ്യവർഷം 22,100 രൂപ
(+ അധികജോലിക്ക് 4,600 രൂപ),

രണ്ടാം വർഷം 22,800 രൂപ
(+ അധികജോലിക്ക് 4,700 രൂപ),

മൂന്നാം വർഷം 23,400 രൂപ ( + അധികജോലിക്ക് 4,900 രൂപ

യോഗ്യത: എസ്.എസ്.എൽ.സി. ജയം. ഒരു വർഷ അംഗീകൃത ഡിപ്ലോമ (സേഫ്റ്റി ഫയർ).കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തി പരിചയം.

പ്രായം: 2023 ഒക്ടോബർ 21-ന് 30 വയസ്സ് കവിയരുത് (1993 ഒക്ടോബർ 22-നോ അതിനുശേഷമോ ജനിച്ചവർ). സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: 70 മാർക്കിന്റെ എഴുത്തുപരീക്ഷ, 30 മാർക്കിന്റെ പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവയുണ്ടാകും 

അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി ഫീസടയ്ക്കണം. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് ഫീസില്ല.

അപേക്ഷ: കൊച്ചിൻ ഷിപ്പ്യാർഡിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിശദവിജ്ഞാപനം വായിച്ചുമനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21.

നോട്ടിഫിക്കേഷൻ ലിങ്ക് - click here

അപേക്ഷാ ലിങ്ക് -CLICK HERE











pudukad news puthukkad news

Post a Comment

0 Comments