പുലിക്കണ്ണിയിൽ മീലാദ് റാലിയും പൊതുസമ്മേളനവും നടത്തുന്നു


കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂര്‍, വരന്തരപ്പിള്ളി സര്‍ക്കിളുകളുടെ സംയുക്താഭിമുഖ്യത്തില്‍ മേഖല മീലാദ് റാലിയും പൊതുസമ്മേളനവും ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് മണിക്ക് കിണര്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി പുലിക്കണ്ണിയില്‍ സമാപിക്കും. തുടര്‍ന്ന് 6.30ന് നടക്കുന്ന മീലാദ് സമ്മേളനം എസ്‌ജെഎം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് സഖാഫി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ മുഹിയുദ്ദീന്‍കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത മലപ്പുറം ജില്ല സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി മദ്ഹു റസൂല്‍ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ മുഹിയുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, ഷെറീഫ് പാലപ്പിള്ളി, ഷൗക്കത്ത് ബാഖവി, അമീര്‍ വെള്ളിക്കുളങ്ങര എന്നിവര്‍ പങ്കെടുത്തു. 

Post a Comment

0 Comments