പരേതനായ കെ.ടി. പീതാംബരന്‍ കര്‍ത്തായുടെ സ്മരണാര്‍ത്ഥം മക്കളായ മുന്‍ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥും സഹോദരങ്ങളും എന്‍ഡോവ്‌മെന്റും സഹായങ്ങളും ഏര്‍പ്പെടുത്തി.



പരേതനായ പാലിയക്കര,  കെ.ടി. പീതാംബരന്‍ കര്‍ത്താ (റിട്ടയര്‍ഡ് ഹെഡ് മാസ്റ്റര്‍, ജനത യു.പി. സ്‌കൂള്‍, പന്തല്ലൂര്‍) യുടെ സ്മരണാര്‍ത്ഥം മക്കളായ പ്രൊഫ. സി.രവീന്ദ്രനാഥ്,
ശ്രീപാര്‍വ്വതി, ജയശ്രീ,
മുകുന്ദനുണ്ണി എന്നിവര്‍ ചേര്‍ന്ന് നാല് സ്ഥാപനങ്ങളില്‍ എന്‍ഡോവ്‌മെന്റും സഹായങ്ങളും ഏര്‍പ്പെടുത്തി.




നെന്മണിക്കര പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ  അതിദാരിദ്ര്യം അനുഭവിക്കുന്ന 14 കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തു കൊണ്ട് ഒരു ലക്ഷം രൂപ നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജുവിന് കൈമാറി. 

പുതുക്കാട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിന് 5 ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കുന്നതിനായി 25000 രൂപ പെയിന്‍ & പാലിയേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റ് സി.എന്‍. വിദ്യാധരന്‍ ഏറ്റു വാങ്ങി.

ചിററ്റിശ്ശേരി ദയ സദനിലെ അന്തേവാസികള്‍ക്ക് ഭക്ഷണത്തിനും വസ്ത്രത്തിനുമായി 10,000 രൂപ കൈമാറി.

പന്തല്ലൂര്‍ ജനത യു.പി.സ്‌കൂളില്‍ മികച്ച വിജയം നേടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏപ്പെടുത്തുന്നതിനായി 50,000 രൂപ നല്‍കി.

പാലിയക്കര വീട്ടുമുറ്റത്തു നടന്ന ലളിതമായ ചടങ്ങില്‍ മക്കളെ കൂടാതെ നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജിന്‍ മേലേടത്ത്
സി .എന്‍. വിദ്യാധരന്‍ എന്നിവര്‍ പങ്കെടുത്തു.



pudukad news puthukkad news

Post a Comment

0 Comments