കുതിരാന്‍ ദേശീയപാത വഴുക്കുംപാറയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ വിലയിരുത്തി. സ്ഥലത്തെ വിള്ളലുകള്‍ നികത്തി പാത സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് കളക്ടർ നിര്‍ദ്ദേശം നല്‍കി. പ്രവൃത്തികള്‍ വേഗത്തില്‍ തീര്‍ത്ത് ഗതാഗതം സുഗമമാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
45 ശതമാനം പ്രവര്‍ത്തികളാണ് പൂര്‍ത്തികരിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതും തൊഴിലാളികളുടെ കുറവുമാണ് പ്രവര്‍ത്തനം വൈകാന്‍ കാരണമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തൊഴിലാളികളുടെ കുറവ് ഉടന്‍ പരിഹരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. റോഡ് പുനര്‍നിര്‍മ്മാണത്തിന് ദേശീയപാത അതോറിറ്റി 120 ദിവസം സമയമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നുമാസത്തോളം സമയം ഇതിനോടകം പൂര്‍ത്തിയായിട്ടും നിർമ്മാണം മന്ദഗതിയിലാണ് നടക്കുന്നത്.
0 Comments