ഏഴാം ക്ലാസ്സ് പാസ്സായവര്‍ക്ക് കൂടല്‍ മാണിക്യം ദേവസ്വത്തില്‍ പ്യൂണ്‍ ആകാം. പരീക്ഷയുണ്ടാകും




ഏഴാം ക്ലാസ്സ് പാസ്സായവര്‍ക്ക് കൂടല്‍ മാണിക്യം ദേവസ്വത്തില്‍ പ്യൂണ്‍ ആകാം. പരീക്ഷയുണ്ടാകും

click on the image to see




ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ് സൈറ്റിന്റെ ഹോം പേജിലുള്ള "Apply Online" എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപ് ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്നു മാസത്തിനകം എടുത്തത് ആയിരിക്കണം ഒരിക്കൽ അപ് ലോഡ് ചെയ്ത ഫോട്ടോ  തുടർന്നുള്ള അപേക്ഷ സമർപ്പിക്കുന്നതിനു ഉപയോഗിക്കാവുന്നതാണ്. പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ഉദ്യോഗാർത്ഥിയ്ക്ക് താൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

ഈ തസ്തികയിലേയ്ക്ക് റിക്രൂട്ട്മെന്റ് ബോർഡിന് മുമ്പാകെ വിജയകരമായി സമർപ്പിക്കുന്ന അപേക്ഷകൾ താല്ക്കാലികമായി സ്വീകരിക്കപ്പെടുന്നതാണ്. ആയതിനു ശേഷം അപേക്ഷയിൽ ഏതെങ്കിലും നയത്തിലുള്ള മാറ്റം വരുത്തുന്നതിനോ,അപേക്ഷ പിൻവലിക്കുന്നതിനോ കഴിയുകയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് ഘട്ടത്തിലായാലും,സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിപരീതമായി കാണുന്ന പക്ഷം നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. പരീക്ഷാഫീസ് തുക കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ  അപേക്ഷ ഫീസ് അടയ്ക്കേണ്ട പേജ് വഴി അടയ്ക്കേണ്ടതാണ്. ഡി.ഡി. ആയോ മണി ഓർഡറായോ ചെല്ലാൻ മുഖാന്തിരമോ മറ്റേതെങ്കിലും രീതിയിലോ ഫീസ് അടയ്ക്കുവാൻ പാടില്ല. ഒരിക്കൽ അടച്ച ഫീസ് ഒരു കാരണവശാലും മടക്കി നൽകുന്നതല്ല.

ലാസ്റ്റ് ഡേറ്റ് 09.11.2023  12 മണി വെരയാണ്.

To Register and apply Click Here: TO APPLY CLICK HERE

Post a Comment

0 Comments