മെഡിക്കല്‍ ഓഫീസര്‍ നിയമനം



ഭാരതീയ ചികിത്സാ വകുപ്പ് തൃശൂര് ജില്ലയില് ഈ സാമ്പത്തിക വര്ഷം പ്രസൂതിതന്ത്ര പദ്ധതിയിലേക്ക് താല്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില് മെഡിക്കല് ഓഫീസര് തസ്തികയില് നിയമനം നടത്തുന്നു. നിയമന കാലാവധി ജോയിന് ചെയ്ത തീയതി മുതല് 90 ദിവസം വരെയോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടത്തുന്നതുവരെയോ, പദ്ധതി പൂര്ത്തിയാകുന്ന മുറക്കോ ഏതാണോ ആദ്യമെങ്കില് അതുവരെയായിരിക്കും. യോഗ്യത കേരളത്തിലെ അംഗീകൃത സര്വകലാശാലകള് നല്കുന്ന പ്രസൂതിതന്ത്രത്തില് ബിരുദാനന്തര ബിരുദം അല്ലെങ്കില് തത്തുല്യ യോഗ്യത.
ഉദ്യോഗാര്ത്ഥികള് വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് സര്ട്ടിഫിക്കറ്റുകള്, കോപ്പികള് സഹിതം ഒക്ടോബര് 21 ന് രാവിലെ 11.30 ന് തൃശൂര് വെസ്റ്റ് പാലസ് റോഡില് സ്ഥിതി ചെയ്യുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല് ഓഫീസില് കൂടിക്കാഴ്ചക്ക് ഹാജരാകണം.


pudukad news puthukkad news

Post a Comment

0 Comments