ചേർപ്പ്: സ്ത്രീകളെ ബൈക്കിൽ പിൻതുടർന്ന് ഉപദ്രവിക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരി ഞ്ഞാലക്കുട മാപ്രാണം തേലപ്പിള്ളി സ്വദേശി സൈക്കോ ഷാാൺ എന്ന ഷാരോണിനെയാണ് (23) ൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദേശപ്രകാരം ചേർപ്പ് എസ്.ഐ എസ്. ശ്രീലാൽ അറസ്റ്റ് ചെ യ്തത്. സ്കൂട്ടറിൽ യാത്ര ചെയ്യുന്നവരും കാൽനടയാത്രക്കാരികളുമായ സ്ത്രീകളെയാണ് ഇയാൾ ബൈ ക്കിൽ പിന്തുടന്ന് വിജനമായ സ്ഥലങ്ങളിലെത്തുമ്പോൾ ഉപദ്രവിക്കുന്നത്.
സ്ത്രീകളെ കയറിപ്പിടിച്ച് ബൈക്ക് വേഗത്തിൽ ഓടിച്ചുപോകുന്നതായിരുന്നു രീതി. ഊരകത്തും ആറാട്ടുപു ഴയിലും സമാന സംഭവങ്ങൾ ഉണ്ടായി. കറുത്ത വസ്ത്രങ്ങളണിഞ്ഞും തിരിച്ചറിയാതിരിക്കാനുള്ള വേഷവി ധാനങ്ങളോടെയുമാണ് ഇയാൾ കൃത്യത്തിന് ഇറങ്ങിയിരുന്നത്. പരാതിക്കാരിൽനിന്ന് വ്യക്തമായി കാര്യ ങ്ങൾ ചോദിച്ചറിഞ്ഞും മുൻ കേസുകളിൽപ്പെട്ടവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലാണ് പിടിയി ലായത്. 2019ൽ ഇരിങ്ങാലക്കുടയിൽ വീട് കയറി ആക്രമിച്ച കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാ ക്കി റിമാൻഡ് ചെയ്തു.
0 Comments