മെഡിക്കൽ കോളേജാശുപത്രിയിൽ കാൽമുട്ടുവേദനയ്ക്ക് ചികിത്സ: യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി




തൃക്കൂർ : ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ കാൽമുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിന്റെ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടതായി പരാതി. തൃക്കൂർ മുളങ്ങാട്ടുപറമ്പിൽ ചന്ദ്രന്റെ മകൻ സനൂപി(36)നാണ് കാഴ്ച നഷ്ടപ്പെട്ടത്. പ്രമേഹം നിയന്ത്രിക്കാൻ കൈയിൽ ഇൻസുലിൻ കയറ്റിയ ഭാഗത്ത് അണുബാധയുണ്ടാകുകയും രോഗിയുടെ ശരീരം അതിനോട് അപൂർവമായി പ്രതികരിച്ചാലുണ്ടാകുന്ന എൻഡോഫ്താൽമിറ്റിസ് എന്ന രോഗാവസ്ഥ മൂലം കാഴ്ച നഷ്ടപ്പെടുകയുമാണ് ഉണ്ടായതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.

കടുത്ത പ്രമേഹം മൂലം ഞരമ്പുതളരുന്ന സി.ഐ.ഡി.പി. എന്ന രോഗം ബാധിച്ചാണ് രോഗി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. നാലു മാസം മുമ്പാണ് സംഭവം. ചികിത്സപ്പിഴവ് ആരോപിച്ച് രക്ഷിതാക്കൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. രണ്ടു വർഷം മുൻപ് കോവിഡ് കാലത്ത് മുട്ടുവേദനയെത്തുടർന്ന് ഒരു മാസം മെഡിക്കൽ കോളേജിൽ സനൂപിന് കിടത്തിച്ചികിത്സ നടത്തിയിരുന്നു. മായപ്പോൾ വീട്ടിലേക്ക് മടങ്ങി. തുടർന്നും മരുന്ന് കഴിച്ചിരുന്നു.. ഭേദമായപ്പോൾ വീട്ടിലേക്ക് മടങ്ങി. തുടർന്നും മരുന്ന് കഴിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ വീണ്ടും ചികിത്സതേടുകയും പ്രവേശിപ്പിക്കുകയും ചെയ്തു.വാർഡിൽ സ്ഥലമില്ലാത്തതിനാൽ നിലത്താണ് കിടക്കേണ്ടിവന്നത്. അന്ന് ഡ്രിപ്പ് നൽകാൻ കൈത്തണ്ടയിൽ സൂചി കയറ്റിയിരുന്നു. മരുന്ന് കയറ്റുന്നതിനിടെ കൈ മുഴുവൻ നീരുവന്ന് നിറം മാറി. വിവരം ഡ്യൂട്ടി നഴ്സിനെ അറിയിച്ചെങ്കിലും വൈകിയാണ് അവരെത്തി സൂചി മാറ്റിയതെന്ന് കുടുംബം പറയുന്നു. പിറ്റേന്നും ചില കുത്തിവെപ്പുകൾ എടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ സനൂപ് കൂടുതൽ ക്ഷീണിതനായി. ബോധം നഷ്ടപ്പെട്ട സനൂപിനെ ഐ.സി.യു.വിലേക്ക് മാറ്റിയപ്പോഴേയ്ക്കും രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമായിരുന്നു. ഐ.സി.യു.വിൽ കയറിയപ്പോൾ മകന്റെ കണ്ണിൽനിന്നും വായിൽനിന്നും രക്തം ഒലിച്ചിറങ്ങുന്നത് നഴ്സുമാർ തുടച്ചുനീക്കുന്നതു കണ്ടുവെന്ന് അമ്മ വത്സല പറയുന്നു.

ജനറൽ ആശുപത്രിയിലും കാര്യമായ ചികിത്സ ലഭിച്ചില്ല. 12 ദിവസം കഴിഞ്ഞപ്പോൾ മകനെയും കൂട്ടി വീട്ടിലേക്ക് പോന്നു. പിന്നീട് അങ്കമാലിയിലും കൊച്ചിയിലും സ്വകാര്യാശുപത്രികളിൽ ചികിത്സതേടാൻ ശ്രമിച്ചെങ്കിലും ചികിത്സാരേഖകളില്ലെന്ന കാരണത്താൽ മടങ്ങിപ്പോരേണ്ടിവരുകയും ചെയ്തു.

ഒടുവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ ലഭിച്ചു. ഇടയ്ക്കുമാത്രം സനൂപിനെ പരിശോധനയ്ക്ക് കൊണ്ടുപോകും. കാഴ്ചയുടെ കാര്യത്തിൽ പ്രതീക്ഷയില്ലെങ്കിലും മകന്റെ ജീവനെങ്കിലും നിലനിർത്താനാണ് ശ്രമം. സനൂപിന്റെ ഭാര്യ ഏതാനും വർഷംമുമ്പ് മരിച്ചു. നാലു വയസ്സുള്ള മകനുണ്ട്.

ഗവ. മെഡിക്കൽ കോളേജിൽനിന്ന് ചികിത്സയിലുണ്ടായ പിഴവാണെന്ന പരാതിയുമായി മുന്നോട്ടുപോകുകയാണ് വീട്ടുകാർ. സൗജന്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി രോഗിയുടെ ചികിത്സാരേഖകളെല്ലാം മെഡിക്കൽ കോളേജിലുള്ളതിനാൽ ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നതിന് തെളിവുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.



pudukad news puthukkad news

Post a Comment

0 Comments