ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിന്റെ ഭാഗമായി 'ഷീ ക്യാമ്പ്' സംഘടിപ്പിച്ചു.പുതുക്കാട് MLA
ശ്രീ.കെ.കെ രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ അനൂപ് അധ്യക്ഷനായി.ഡോ. വിജോയ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ടി. എം. ജയ ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
എം.കെ. ഷൈലജ ടീച്ചർ,
കെ. സി. പ്രദീപ്,ബീന സുരേന്ദ്രൻ, കവിത സുനിൽ, സരിത തിലകൻ എന്നിവർ സംസാരിച്ചു. എൻ. എം. പുഷ്‌പാകരൻ സ്വാഗതവും ഡോ. എം. ബി.ഇന്ദു നന്ദിയും പറഞ്ഞു.
0 Comments