പറപ്പൂക്കര ഗ്രാമപഞ്ചായത്തും ദേശീയ പാത അതോറിറ്റിയും നടത്തുന്ന ശുചീകരണ പ്രവർത്തങ്ങൾക്ക് തുടക്കമായി.

 



മാലിന്യ മുക്ത കേരളത്തിന്റെയും സ്വഛത കി സേവയുടെയും ഭാഗമായി ഗാന്ധിജയന്തി ദിനചാരണത്തിന്റെ ഭാഗമായി പറപ്പൂക്കര ഗ്രാമപഞ്ചായത്തും ദേശീയ പാത അതോറിറ്റിയും നടത്തുന്ന ശുചീകരണ പ്രവർത്തങ്ങൾക്ക് തുടക്കമായി. നന്തിക്കര സെന്ററിൽ ബഹു. പുതുക്കാട് MLA ശ്രീ. കെ. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ് അധ്യക്ഷനായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. കെ. ഷൈലജ ടീച്ചർ, വാർഡ് മെമ്പർമാർ, ദേശീയ പാത അധികൃതർ, ഓട്ടോ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.പറപ്പൂക്കര പഞ്ചായത്തിലെ 18വാർഡിലും ഇന്ന് ശുചീകരണം നടന്നു.

Post a Comment

0 Comments