പുതുക്കാട് മണ്ഡലംതല വിമുക്തി ക്യാമ്പ് സംഘടിപ്പിച്ചു


എക്സൈസ് വകുപ്പിൻ്റെ പുതുക്കാട് മണ്ഡലംതല വിമുക്തി ക്യാമ്പ് നെൻമണിക്കര പഞ്ചായത്ത് ഹാളിൽ നടന്നു.കെ.കെ.രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്.ബൈജു അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജിജി പോൾ, സിഡിഎസ് ചെയർപേഴ്സൺ സിന്ധു സുബ്രഹ്മണ്യൻ, എക്സൈസ് ഇൻസ്പെക്ടർ കെ.അശ്വിൻ എന്നിവർ സംസാരിച്ചു. എക്സൈസ് ഇൻസ്പെക്ടർ എ.ബി.പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ സി.വി.രാജേന്ദ്രൻ എന്നിവർ ക്ലാസെടുത്തു.

Post a Comment

0 Comments