കുറുമാലി പുഴയിൽ വീണ വൈദ്യുതി കമ്പികൾ നീക്കം ചെയ്തു




മറവാഞ്ചേരിയിൽ കുറുമാലി പുഴയിൽ വീണുകിടന്ന വൈദ്യുതി കമ്പികൾ കെഎസ്ഇബി അധികൃതർ നീക്കം ചെയ്തു.പുതുക്കാട് ന്യൂസ് നൽകിയ വാർത്തയെ തുടർന്നാണ് നടപടി. പുഴക്ക് കുറുകെ വലിച്ചിരുന്ന 11 കെവി ലൈൻ ഒരു വർഷത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ചയിൽ പെയ്ത ശക്തമായ മഴയിൽ കമ്പികൾ പുഴയിലേക്ക് വീഴുകയായിരുന്നു.ഇതോടൊപ്പം കമ്പികൾ ബന്ധിപ്പിച്ചിരുന്ന രണ്ട് പോസ്റ്റുകളും മറിഞ്ഞുവീണു. പുഴയിൽ വീണ കമ്പികളിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ അടിഞ്ഞുകൂടിയ അവസ്ഥയായിരുന്നു.മാലിന്യകൂമ്പാരത്തിൽ മൃഗങ്ങളുടെ ജഢം ഉൾപ്പടെ വന്നടിഞ്ഞ് ദുർഗന്ധമായതോടെ നാട്ടുകാർ വിവരമറിയിച്ചതോടെയാണ് കഴിഞ്ഞ ദിവസം പുതുക്കാട് ന്യൂസ് വാർത്ത നൽകിയത്.വാർത്ത ശ്രദ്ധയിൽപ്പെട്ട കെഎസ്ഇബി അധികൃതർ വ്യാഴാഴ്ച രാവിലെ എത്തിയാണ് പുഴയിൽ വീണുകിടന്ന കമ്പികൾ നീക്കം ചെയ്തത്...
news- https://youtu.be/hHHmBdzSIpE



Post a Comment

0 Comments