പുതുക്കാട് മണ്ഡലത്തിലെ നവകേരള സദസിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം തലോർ ബാങ്ക് ഹാളിൽ ചേർന്നു. ഡിസംബർ 6ന് വൈകീട്ട് 6മണിക്ക് ആമ്പല്ലൂരിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. കെ.കെ. രാമചന്ദ്രൻ എംഎൽഎ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ, ആർ ബിന്ദു, ടി.എൻ. പ്രതാപൻ എംപി എന്നിവർ രക്ഷധികാരികളായും
കെ.കെ. രാമചന്ദ്രൻ എംഎൽഎ ചെയർമാനും, ജില്ലാ കളക്ടർ കൃഷ്ണ തേജ കൺവീനറുമായ സംഘാടക സമിതി തെരെഞ്ഞെടുത്തു.ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments