1 . താത്ക്കാലിക നിയമനം
കട്ടിലപ്പൂവം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ എച്ച്എസ്എസ്ടി സോഷ്യോളജി (ജൂനിയര്‍) തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഒക്ടോബര്‍ 13 ന് ഉച്ചയ്ക്ക് 2 ന് ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.https://chat.whatsapp.com/GDBcp1h9yLrJzMHzxMxcEc
2 സോഷ്യല്‍ സയന്‍സ് അധ്യാപക ഒഴിവ്
ചാവക്കാട് ജി.ആര്‍.എഫ്.ടി.എച്ച്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് അധ്യാപക തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായവര്‍ ഒക്ടോബര്‍ 13 ന് രാവിലെ 11.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അപേക്ഷകര്‍ വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ രേഖകളുടെ അസ്സല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8089786684, 9656733066, 0487 2501965 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.https://chat.whatsapp.com/GDBcp1h9yLrJzMHzxMxcEc
0 Comments