സ്വകാര്യ ബസിൽ മാല മോഷണം;രണ്ട് സ്ത്രീകൾ അറസ്റ്റിൽ


സ്വകാര്യ ബസിൽ മാല മോഷണം നടത്തുന്ന രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് സ്വദേശികളായ ശരണ്യ, ഇന്ദിര  എന്നിവരെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മറ്റ് സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. 
സമീപകാലങ്ങളിൽ ബസ്സിലെ മോഷണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പോലീസിന്റെ അന്വേഷണം ശക്തമാക്കിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments