ഒല്ലൂർ പള്ളി തിരുനാൾ ദിവസങ്ങളിൽ പോലീസിന് തലവേദനയായി ലഹരിസംഘങ്ങളുടെ വിളയാട്ടം:രണ്ടുപേര്‍ റിമാന്‍ഡില്‍





പോലീസിന് നേരെയും പ്രകോപനം

ഒല്ലൂർ : പള്ളി തിരുനാൾ ദിവസങ്ങളിൽ പോലീസിന് തലവേദനയായി ലഹരിസംഘങ്ങളുടെ വിളയാട്ടം. ആഘോഷം നടക്കുന്ന വിവിധ പ്രദേശങ്ങളിൽ തമ്പടിച്ച സംഘം രാത്രിയാണ് പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങിയത്. സംഘാംഗങ്ങൾ തമ്മിലും ചിലയിടത്ത് അടിപിടിയുണ്ടായി. പ്രതിരോധിക്കാൻ ചെന്ന പോലീസുമായി ഇവർ ഉന്തും തള്ളുമുണ്ടായി. പള്ളി ഗ്രൗണ്ടിലും സമീപത്തും പോലീസ്‌ ലാത്തിവീശി.

ഒല്ലൂർ എ.സി.പി.ക്കു നേരെയും ലഹരിസംഘം പ്രകോപനത്തിന് മുതിർന്നു. സംഭവസ്ഥലത്തുനിന്ന് പിടിയിലായ ഊരകം സ്വദേശി സതീഷ്‌കുമാർ, വല്ലച്ചിറ സ്വദേശി അനീഷ് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ്‌ ചെയ്തു. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്.




pudukad news puthukkad news

Post a Comment

0 Comments