മാള വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൻ്റെ സംഘാടക സമിതി രൂപികരിച്ചു. ആർ.എം.എച്ച് സെക്കണ്ടറി സ്കൂളിൽ നടത്തിയ രൂപികരണ യോഗം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ ജോജോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രതി സുരേഷ് അധ്യക്ഷത വഹിച്ചു.ഏ ഇ ഒ മഞ്ജുള എം കെ, വികസന സമിതി കൺവീനർ വി വി ശശി, പ്രിൻസിപ്പൽ പ്രതിനിധി കെ എ വർഗ്ഗീസ്സ്, പ്രധാനധ്യാപക പ്രതിനിധി എ എ ജോസ്, സ്കൂൾ പി ടി എ പ്രസിഡണ്ട് രാജീവ് എം വി, ഒ എസ് എ പ്രസിഡണ്ട് ഏ സി ജോൺസൺ, സി. ജ്യോതിസ്, ട്രഷറർ സുരേഷ് കുമാർ ടി എ സ് ,വാർഡ് മെമ്പർമാർ ,വിവിധ കൺവീനർമാർ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 14, 15, 16, 17 തിയതികളിൽ കലോത്സവം നടത്താൻ തീരുമാനമായി. ആളുർ പഞ്ചായത്ത് പ്രസിഡണ്ട് ജോജോ കെ ആർ ചെയർമാനായും സ്കൂൾ പ്രിൻസിപ്പൽ ലൈസൺ ടി ജെ ജനറൽ കൺവീനറായും 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രിൻസിപ്പൽ ലൈസൺ ടി ജെ സ്വാഗതവും ഹെഡ്മിസ്ട്രസ് ജൂലിൻ ജോസഫ് നന്ദിയും പറഞ്ഞു.
0 Comments