അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട പല സ്‌കൂളുകളെയും വലിയ മാറ്റത്തിന് വിധേയമാക്കാന്‍ കഴിഞ്ഞുവെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. പുലിപ്പാറക്കുന്ന് ജിഡബ്ല്യുഎല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലേക്ക് 10 ലക്ഷത്തോളം കുട്ടികളാണ് പുതുതായി കടന്നുവന്നത്. വലിയ സ്‌കൂളുകളുടെ ഭൗതിക സാഹചര്യത്തിലേക്ക് ഉയരാന്‍ സര്‍ക്കാര്‍ മേഖലയിലെ സ്‌കൂളുകള്‍ക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പുലിപ്പാറക്കുന്ന് ജിഡബ്ല്യുഎല്‍പി സ്‌കൂളില്‍ പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായത്.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ചാലക്കുടി മുന്‍ എംഎല്‍എ ബി ഡി ദേവസി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം വി കെ മുകുന്ദന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സ്വപ്ന സത്യന്‍, ദിവ്യ ഷാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി വി സുരാജ്, ടി കെ പത്മനാഭന്‍, പ്രജിത്ത് ടി വി, ഹെഡ്മാസ്റ്റര്‍ ശ്രീകുമാര്‍, പിടിഎ അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments