ബാര്‍ബര്‍ ഷോപ്പ് നവീകരിക്കുന്നതിന് ധനസഹായം




സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബാര്‍ബര്‍ഷോപ്പുകള്‍ നവീകരിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വരുമാന പരിധി രണ്ടര ലക്ഷം രൂപയും ഉയര്‍ന്ന പ്രായപരിധി 60 വയസ്സുമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഷോപ്പ് പ്രവര്‍ത്തിക്കുന്ന ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയ്യതി ഒക്ടോബര്‍ 31. ഫോണ്‍: 0491 2505663. 



pudukad news puthukkad news

Post a Comment

0 Comments