കേരള സംസ്ഥാന സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്ഡില് ഓണ്ലൈന് പ്ലേസ്‌മെന്റ് സംവിധാനം നടപ്പില് വരുത്തുന്നതിനും പദ്ധതി അംഗങ്ങളുടെ അടിസ്ഥാന വിവരങ്ങള് ഡാറ്റാ എന്ട്രി ചെയ്യുന്നതിനും അനുബന്ധരേഖകള് സ്‌കാന് ചെയ്ത് അപ്ലോഡ് ചെയ്യുന്നതിനുമായി കേന്ദ്രീകൃത ടെണ്ടര് ക്ഷണിച്ചു. നിലവില് 12 ജില്ലകളിലായി മൂന്നുലക്ഷത്തോളം അംഗങ്ങളുടെ ഡാറ്റ എന്ട്രി ചെയ്ത് ക്രോഡീകരിക്കുവാന് കഴിയുന്ന ഏജന്സികള്ക്കാണ് മുന്ഗണന. ടെണ്ടര് സ്വീകരിക്കുന്ന അവസാന തീയതി നവംബര് 6 ന് വൈകീട്ട് 5 മണി. ടെണ്ടര് സമര്പ്പിക്കേണ്ട വിലാസം - ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്, കേരള സംസ്ഥാന സംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്ഡ്, ടി സി 43/ 1039, കൊച്ചാര് റോഡ്, ചെന്തിട്ട, ചാല പി ഒ, തിരുവനന്തപുരം, 695036. ഫോണ്: 9747042403, 944701501, 9746452227.
0 Comments