പൂക്കോട് കീനൂര്‍ അനുഷ്ഠാനകലാക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ 30 വിദ്യാര്‍ഥികൾ അരങ്ങേറ്റം കുറിച്ചു.




പൂക്കോട്  കീനൂര്‍ അനുഷ്ഠാനകലാക്ഷേത്രത്തില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ 30 വിദ്യാര്‍ഥികൾ അരങ്ങേറ്റം  കുറിച്ചു. കീനൂര്‍ ശ്രീമഹാദേവക്ഷേത്രസന്നിധിയില്‍ 15 പേര്‍വീതം രണ്ടു ബാച്ചുകളായിട്ടായിരുന്നു അരങ്ങേറ്റം. മേള പ്രമാണി കിഴക്കൂട്ട് അിയന്‍മാരാര്‍ ഭദ്രദീപം തെളിയിച്ചു.
സാംസ്‌കാരിക സമ്മേളനം  കെ.കെ.രാമചന്ദ്രന്‍ എംഎൽഎ  ഉദ്ഘാടനം ചെയ്തു.  അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എം.ചന്ദ്രന്‍, പഞ്ചായത്തംഗം ജിഷ്മ രഞ്ജിത്ത്, വെളപ്പായ നന്ദനന്‍, മച്ചാട് മണികണ്ഠന്‍, കലാമണ്ഡലം മോഹനന്‍ മാരാര്‍, കലാനിലയം ഉദയന്‍ നമ്പൂതിരി, കൊടകര ഉണ്ണി, കെ.എസ്. ജനാര്‍ദനന്‍, സി. കെ. ആനന്ദകുമാരൻ, ശരത്ത് കീനൂര്‍ എന്നിവര്‍ സംസാരിച്ചു.  കലാനിലയം ഉദയന്‍നമ്പൂതിരിയുടേയും കീനൂര്‍ സുബീഷിന്റേയും ശിക്ഷണത്തില്‍ അഭ്യസിച്ച  3  പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ്  അരങ്ങേറിയത്. പഞ്ചാരിമേളത്തിന്റെ 24 അക്ഷരകാലത്തിലുള്ള മൂന്നാംകാലം മുതലാണ് കൊട്ടി കയറിയത്. കലാക്ഷേത്രത്തിലെ പതിനാറാമത് ബാച്ചിന്റെ അരങ്ങേറ്റമായിരുന്നു ഇത്. കുറുംകുഴല്‍, കൊമ്പ്, വലംതല, ഇലത്താളം എന്നിവയില്‍ യഥാക്രമം കീനൂര്‍
പ്രേംദാസ്, മച്ചാട് പത്മകുമാര്‍, കീനൂര്‍ ധാരേഷ്, കീനൂര്‍ ഉണ്ണിക്കുട്ടന്‍ എന്നിവര്‍ പ്രമാണിമാരായി.

Post a Comment

0 Comments