30 വർഷമായി ക്ലിനിക്കിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ


ആരോഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വ്യാജഡോക്ടർ പിടിയിലായി. തൃശൂർ കിഴക്കംപാട്ടുകാരയിൽ ക്ലിനിക് നടത്തിയിരുന്ന ദിലീപ് കുമാറിനെയാണ് സംഘം പിടികൂടിയത്. ഇയാൾ ബംഗാൾ സ്വദേശിയാണ്.കിഴക്കുംപാട്ടുകരയിൽ 30 വർഷമായി ചന്ദ്സി എന്ന ക്ലിനിക് നടത്തി വരികയായിരുന്നു. ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ നേരത്തെ പരാതി ലഭിച്ചിരുന്നു.

Post a Comment

0 Comments