കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളില്‍ അവസരം; വിവിധ തസ്തികകളിലായി 487 ഒഴിവുകള്‍




ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍-70, ഫീല്‍ഡ് വര്‍ക്കര്‍-140, സ്റ്റാഫ് നഴ്‌സ്-23

ഓണ്‍ലൈനായി നവംബര്‍ 30 വരെ അപേക്ഷിക്കാം

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഇനിപറയുന്ന സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈജിന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് കൊല്‍ക്കത്ത, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ദല്‍ഹി, ബിസിജി വാക്‌സിന്‍ ലബോറട്ടറി ചെന്നൈ, നാഷണല്‍ മെഡിക്കല്‍ ലൈബ്രറി ന്യൂദല്‍ഹി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ മുംബൈ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രി റാഞ്ചി, നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് കൊല്‍ക്കത്ത മുതലായ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍ ലഭ്യമായിട്ടുള്ളത്. തസ്തികകളും ഒഴിവുകളും ചുവടെ-


റിസര്‍ച്ച്‌ അസിസ്റ്റന്റ്-4, 

ടെക്‌നീഷ്യന്‍ 6,

 ലബോറട്ടറി അറ്റന്‍ഡന്റ് 94, 

ലാബറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2 – 8,

 ഇന്‍സെക്‌ട് കളക്ടര്‍ 1,

 ലാബറട്ടറി ടെക്‌നീഷ്യന്‍ 5, 

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ 70, 

ഫീല്‍ഡ് വര്‍ക്കര്‍ 140, 

ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് 1, 

ലൈബ്രറി ക്ലര്‍ക്ക് 6, 

ലൈബ്രറി അറ്റന്‍ഡന്റ് 1, 

നഴ്‌സിങ് ഓഫീസര്‍/സ്റ്റാഫ് നഴ്‌സ് 23,

 കുക്ക് 1, 

അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് 2, 

ഫിറ്റര്‍ ഇലക്‌ട്രീഷ്യന്‍ 1, 

കുക്ക്-കം-കിച്ചന്‍ അസിസ്റ്റന്റ് 1, 

പാരാമെഡിക്കല്‍ വര്‍ക്കര്‍ 1, 

ടെയിലര്‍ 2, 

ബോയിലര്‍ അറ്റന്‍ഡന്റ് 1, 

വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡന്റ് 4, 

ഡെമോണ്‍സ്‌ട്രേറ്റര്‍ (ബയോകെമിസ്ട്രി ആന്റ് ന്യൂട്രീഷ്യന്‍) 2, 

സിസ്റ്റര്‍ ട്യൂട്ടര്‍ 1, 

അനിമല്‍ അറ്റന്‍ഡന്റ് 4,

 മ്യൂസിയം അസിസ്റ്റന്റ് 1,

 ജൂനിയര്‍ സൈക്യാട്രിക് സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍ 1, 

കെയിന്‍ വര്‍ക്കര്‍ 1, 

റേഡിയോഗ്രാഫര്‍ 1, 

സ്റ്റാഫ് കാര്‍ ഡ്രൈവര്‍ (ഓര്‍ഡിനറി ഗ്രേഡ്) 2, 

ഡയറ്റീഷ്യന്‍ 1, 

ഫാര്‍മസിസ്റ്റ് 2, 

എച്ച്‌എംടിഎസ് ജനറല്‍ (വാര്‍ഡ് ബോയ്) 21, 

കിച്ചന്‍ സ്റ്റാഫ് 10,

 എച്ച്‌എംടിഎസ് സാനിട്ടേഷന്‍ 29, 

ഫാര്‍മസിസ്റ്റ്-കം-ക്ലര്‍ക്ക് 3, 

റേഡിയോതെറാപ്പി ടെക്‌നീഷ്യന്‍ 5,

 സൂപ്പര്‍വൈസര്‍ മെയിന്റനന്‍സ് 3, 

വാര്‍ഡ് മാസ്റ്റര്‍ 3

, അക്കൗണ്ടന്റ് 2,

 അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ 1, 

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (സര്‍ജിക്കല്‍) 1, 

ജൂനിയര്‍ മെഡിക്കല്‍ ലാബറട്ടറി ടെക്‌നോളജിസ്റ്റ് 2,

 പ്രസ്സിംഗ്മാന്‍ 1, 

ഇന്‍സ്ട്രക്ടര്‍ (വിടിഡബ്ല്യു) ഫിറ്റര്‍ ഗ്രേഡ് 1. 


യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളുമടങ്ങിയ വിജ്ഞാപനം https://aiihph.gov.in, https://cipranchi.nic.in, https://nedc.mohfw.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി https://hlldghs.cbtexam.in ല്‍ നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.



pudukad news puthukkad news

Post a Comment

0 Comments